കൊച്ചി: മരട് മേരി മഗ്ദലീൻ ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ് വാകയിലച്ചന്റെ നേർച്ചസദ്യ ഇന്ന് നടക്കും. രാവിലെ 9.30ന് ദിവ്യബലിക്കുശേഷം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേർച്ചസദ്യ ആശിർവദിക്കും. പൊതുസമ്മേളനത്തിൽ ഫാ. ഷൈജു തോപ്പിൽ അദ്ധ്യക്ഷനാകുേ. പ്രൊഫ. ഡോ. പ്രീമൂസ് പെരിഞ്ചേരി, ഇഗ്നേഷ്യസ് ഗോൺസാൽവസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. നേർച്ചസദ്യ രാത്രി 10ന് അവസാനിക്കും.