അങ്കമാലി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാലംചെയ്ത ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതിനായി മൂക്കന്നൂർ പൗരാവലിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് മൂക്കന്നൂർ ആശുപത്രി ജംഗ്ഷനിൽ അനുശോചന യോഗം ചേരും. ജനപ്രതിനിധികളും വൈദികരും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും