
മൂവാറ്രുപുഴ: മീങ്കുന്നം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള വനിതാ വേദിയുടെ വാർഷികവും കേരളപ്പിറവി ദിനാഘോഷവും ആരക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് റാണി ജയ്സൺ അദ്ധ്യക്ഷനായി. ആഘോഷത്തിന് തുടക്കംക്കുറിച്ച് മേരി പീറ്റർ, റോസാനി ജോളി എന്നിവർ ഗാനങ്ങൾ ആലപിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് തസ്മിൻ ഷിഹാബിനെ മീങ്കുന്നം പള്ളി വികാരി ഫാ.ജേക്കബ് തലാപ്പിള്ളി പൊന്നാട അണിയിച്ച് ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എമ്മാനുവൽ എ.റ്റി. ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിബി കുര്യാക്കോസ്, വിഷ്ണു ബാബു, ലൈബ്രറി സെക്രട്ടറി ജോഷി പോൾ, വയോജന വേദി പ്രസിഡന്റ് ഡേവിസ് പാലാട്ടി, വനിതാ വേദി സെക്രട്ടറി സുജ പോൾ, എൽബി ജിബിൻ എന്നിവർ സംസാരിച്ചു.