 
കൊച്ചി: ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് നടന്ന ഗ്ലോബൽ മോഡൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ സമ്മേളനത്തിൽ കളമശേരി രാജഗിരി പബ്ലിക് സ്‌കൂൾ അവാർഡ് നേടി. ഫാക്കൽറ്റി അംഗവും കോ ഓർഡിനേറ്ററുമായ ബിന്നി വർഗീസിന്റെ നേതൃത്വത്തിലാണ് പങ്കെടുത്തത്. പ്ലസ്‌വൺ വിദ്യാർത്ഥികളായ ഋഷി ഗൗതം, ഇവാൻ ബെഞ്ചമിൻ ബിനു, ഹരിത രാജീവ് എന്നിവർക്ക് ഡപ്ലോമസി പുരസ്‌കാരവും റോസ് കാപ്പന് മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.
ലോകാരോഗ്യ സംഘടനയും വേൾഡ് ഫെഡറേഷൻ ഒഫ് യുണൈറ്റഡ് നേഷൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംവാദങ്ങങ്ങളിൽ 52 രാജ്യങ്ങളിലെ 400 യുവപ്രതിനിധികൾ പങ്കെടുത്തു.