munambam
മുനമ്പത്ത് കുടിയിറക്കൽ ഭീഷണി നേരിടുന്ന പ്രദേശവാസികളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന സമിതി സംഘടിപ്പിച്ച ഐക്യദാർഢ്യ കൺവെൻഷൻ പ്രൊഫ കെ.വി. ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന സമിതി സംഘടിപ്പിച്ച മുനമ്പം ഐക്യദാർഢ്യ കൺവെൻഷൻ ഗാന്ധിയൻ പ്രൊഫ. ഡോ. കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. കെ.എൽ.സി.സി രക്ഷാധികാരി ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷനായി. കപ്പൂച്ചിയൻ ധ്യാനഗുരു ഫാ. ഡൊമിനിക് പത്യാല, പ്രൊഫ. ഇഗ്‌നേഷ്യസ് ഗോൺസൽവസ്, അഡ്വ.വി.എം. മൈക്കിൾ, തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.