
കൊച്ചി: നിത്യ ചൈതന്യ യതിയടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന പുസ്തക പ്രകാശനവും പ്രഭാഷണങ്ങളും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്തു. മുനി നാരായണ പ്രസാദ് എഡിറ്റ് ചെയ്ത നാരായണഗുരു കൃതികൾക്ക് നിതചൈതന്യ യതി എഴുതിയ വ്യാഖ്യാനങ്ങളുടെ സമാഹാരം 'പൊരുളാഴം' അലക്സാണ്ടർ തോമസ് പ്രകാശനം ചെയ്തു. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ഷാജി ജോർജ് പ്രണത അദ്ധ്യക്ഷനായി. 'യതിചരിതം' പ്രഭാഷണങ്ങൾ നടന്നു. ഡോ. പി.കെ.സാബു, ഡോ. പോൾ തേലക്കാട്ട്, ഡോ. പി.എസ്. ശ്രീകല, മുക്താനന്ദയതി, ഷൗക്കത്ത് എന്നിവർ പ്രഭാഷണം നടത്തി.