അങ്കമാലി: അങ്ങാടിക്കടവ് കുറ്റാലയ്ക്കാട്ട് മേക്കാട്ട് മനയിലെ അഖിലകേരള തന്ത്രിസമാജത്തിന്റെ ആസ്ഥാനമന്ദിരം ഒന്നാം ഘട്ട സമർപ്പണ പ്രഖ്യാപനവും സമാജം സംസ്‌ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
അഖില കേരള തന്ത്രി സമാജം സംസ്‌ഥാന അദ്ധ്യക്ഷൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭാദ്ധ്യക്ഷൻ മാത്യു തോമസ്, തന്ത്രി സമാജം ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, യോഗക്ഷേമസഭ സംസ്‌ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, നഗരസഭ കൗൺസിലർ പി.എൻ.ജോഷി, തന്ത്രി സമാജം വൈസ് പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.
താന്ത്രികാചാര്യൻ പടിഞ്ഞാറേടത്ത് തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിനെയും കരിയന്നൂർ വാസുദേവൻ നമ്പൂതിരിയെയും ആദരിച്ചു.
പ്രതിനിധി സമ്മേളനത്തിൽ സമാജം ജോയിന്റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിപ്പാട്, ദക്ഷിണമേഖലാ പ്രസിഡന്റ് അടിമുറ്റത്ത് സുരേഷ് ഭട്ടതിരി, മദ്ധ്യമേഖലാ പ്രസിഡന്റ് പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്, ഉത്തരമേഖലാ പ്രസിഡന്റ് ആലമ്പാടി പത്മനാഭ ഭട്ടതിരി, ട്രഷറർ ഇൻ ചാർജ് കെ.പി. കൃഷ്‌ണൻ ഭട്ടതിരിപ്പാട് എന്നിവർ പ്രസംഗിച്ചു. തന്ത്രശാസ്ത്ര സെമിനാറും സംഘടിപ്പിച്ചു.