കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന സംസ്ഥാനത്തെ ആദ്യ സ്കൂൾ കായികമേളയുടെ ഉദ്ഘാടന മാമാങ്കത്തിലേക്ക് വേണ്ടപ്പെട്ടവരെ വിട്ടുപോകാതെ ക്ഷണിച്ചെങ്കിലും ട്രാക്കിലും ഫീൽഡിലും തിളങ്ങിയ മുൻ ദേശീയ ചാമ്പ്യന്മാരെ സംഘാടകർ പാടെ അവഗണിച്ചതായി പരാതി.
സദസിലേയ്ക്ക് പോലും ക്ഷണിക്കാത്തവരിൽ അർജുന അവർഡ് ജേതാക്കൾ വരെയുണ്ട്. കേരളത്തിനും രാജ്യത്തിനുമായി മെഡലുകൾ വാരിക്കൂട്ടിയവരെ മറന്നതിന്റെ പരിഭവം പലരും സുഹൃത്ത് വലയങ്ങളിൽ പങ്കുവച്ചു. സംഘാടകർ മറന്നാലും കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകാൻ തിരക്കുകൾ മാറ്റിവച്ച് കൊച്ചിയിലേയ്ക്ക് എത്താനുള്ള തയ്യാറെടുപ്പുകളിലാണ് മുൻതാരങ്ങൾ.