പറവൂർ: പള്ളിയിലേക്ക് പോകുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്രു. പുത്തൻവേലിക്കര ചില്ലിട്ടശേരി ഫ്രാൻസിസിനാണ് (73) പരിക്കേറ്റത്. ശനിയാഴ്ച രാത്രി എട്ടോടെ പുത്തൻവേലിക്കര കീഴൂപ്പാടം സൽബുദ്ധിമാതാ പള്ളിക്ക് മുന്നിലായിരുന്നു അപകടം.

ഫ്രാൻസിസ് വീട്ടിൽനിന്ന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവേ പൊലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. അപകടസമയത്ത് നല്ല മഴയുണ്ടായിരുന്നു. വൈദ്യുതി നിലച്ചതിനാൽ സ്ട്രീറ്റുലൈറ്റും ഉണ്ടായിരുന്നില്ല. ആലുവയിൽനിന്ന് മാളയിലേക്ക് പോകുകയായിരുന്ന എറണാകുളം സിറ്റി ട്രാഫിക്കിലെ എ.എസ്.പിപിയുടെ ജീപ്പാണ് ഇടിച്ചത്. തെറിച്ചുവീണ ഫ്രാൻസിസിന്റെ തലയ്ക്കും നട്ടെല്ലിനും കാലിനും പരിക്കേറ്റു. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.