കൊച്ചി: സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നിശ്ചിത സമയത്ത് വേദിയിൽ എത്തിച്ചേരുന്നതിനും സുഗമമായ യാത്രയ്ക്കും കൊച്ചി മെട്രോയിൽ സൗജന്യയാത്ര ഒരുക്കും. നാളെ മുതൽ 11 വരെയാണ് യാത്രാനുമതി. വിദ്യർത്ഥികൾ കായിക മേളയുടെ തിരിച്ചറിയൽ കാർഡ് ധരിക്കണം. ദിവസവും 1000 കായിക താരങ്ങൾക്ക് സൗകര്യം പ്രയോജനപ്പെടുത്താമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ അറിയിച്ചു.