y
ട്വൻ്റി20 തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് പാർട്ടി ഉപാദ്ധ്യക്ഷൻ വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ട്വന്റി 20 തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് നെട്ടൂർ ജംഗ്ഷനിൽ പാർട്ടി ഉപാദ്ധ്യക്ഷൻ വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി സിമണ്ടി അദ്ധ്യക്ഷനായി. എക്സി. അംഗം ഡിജൻ സേവ്യർ, നേതാക്കളായ പി.എം. നാസർ, പി.വൈ. എബ്രഹാം, കെ.എ. ബാബു, ടിജോ ജോസഫ്, രാധിക എന്നിവർ സംസാരിച്ചു.