
ചോറ്റാനിക്കര : അമ്പാടിമല വായനശാലയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും അമ്പാടിമല ബസ് സ്റ്റോപ്പിൽ പൊതുജനങ്ങൾക്കായി സ്ഥാപിക്കുന്ന പുസ്തക പെട്ടിയുടെ സമർപ്പണവും
കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്കെ. കെ. ശിവൻ നിർവഹിച്ചു .
വായനശാല പ്രസിഡന്റ് സന്തോഷ് തുമ്പുങ്കൽ അദ്ധ്യക്ഷനായി. വായനക്കൂട്ടം കൺവീനർ ഷിനു സന്തോഷ് വയലാർ അനുസ്മരണവും
വായനശാലാ സെക്രട്ടറി പ്രദീപ് ആദിത്യ സ്വാഗതവും പറഞ്ഞു. വാർഡ് അംഗം ഷിൽജിരവി , മെത്രാൻ ബേബി ചാരിറ്റബിൾ അംഗം ജിജി പോൾ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസ്, നാടക പ്രവർത്തകൻ സതീഷ് പി. ബാബു തുടങ്ങിയവർ സംസാരിച്ചു.