thirumaradi-
തിരുമാറാടി ഗ്രാമപഞ്ചായത്തിലെ പോഷക സമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ, ചെടിച്ചട്ടി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്തിൽ പോഷകസമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി ആത്മ പദ്ധതിയുമായി സഹകരിച്ച് തിരുമാറാടി കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകളും ചട്ടികളും വിതരണം ചെയ്തു. ആദ്യഘട്ടമായി ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന 10 പേർ അടങ്ങുന്ന മുല്ല എന്ന വനിത എസ്.സി ഗ്രൂപ്പിനാണ് പച്ചക്കറി തൈകളും ചട്ടികളും വിതരണം ചെയ്തത്. വിതരണോത്ഘാടനം ഗ്രാമപ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം ജോർജ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ആലീസ് ബിനു, കൃഷി ഓഫീസർ ടി.കെ. ജിജി, ലിജി ബാബു, അല്ലി അജി എന്നിവർ സന്നിഹിതരായിരുന്നു.