kochi

കൊച്ചി: വ്യവസായ, വിദ്യാഭ്യാസ സമ്മേളനമായ കോൺഫ്‌ളുവൻസ് 2024 നാളെ കൊച്ചിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലാണ് സമ്മേളനം.

ഉന്നത വിദ്യാഭ്യാസ, കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ആശയങ്ങൾ കൈമാറുന്നതിനും വിജ്ഞാന വ്യവസായത്തിലെ മാറ്റങ്ങളും പുതിയ കാലത്തെ ജോലികളുടെ ആവിർഭാവവും ചർച്ച ചെയ്യുന്നതിന് സമ്മേളനം വേദിയൊരുക്കും. ഗ്രൂപ്പ് ഒഫ് ടെക്‌നോളജി കമ്പനീസും (ജി.ക്) ആർ.എസ്.ഇ.ടിയും ചേർന്നാണ് 'പ്രതിഭകളുടെ ഭാവി' പ്രമേയത്തിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം.പിയും സമാപനത്തിൽ വ്യവസായമന്ത്രി പി. രാജീവ്, ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു എന്നിവർ സംബന്ധിക്കും.