ഇലഞ്ഞി: ഇലഞ്ഞിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. കഴിഞ്ഞ ദിവസം രാത്രി കടകളുടെ താഴ് തകർത്താണ് മോഷണം നടത്തിയത്. ഇലഞ്ഞി യൂണിയൻ ബാങ്കിന് സമീപം നരിക്കുന്നേൽ സ്റ്റോർസ്, പഴയ ബിവറേജസിന് സമീപം കുഴിവേലിത്തടം ട്രേഡേഴ്‌സ്, പോസ്റ്റ് ഓഫീസിന് സമീപം സെന്റ് ജോർജ് ഫാം പ്രോഡക്ടസ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ നീതി മെഡിക്കൽ സ്റ്റോറിലെ സി.സി ടി.വി ക്യാമറ തിരിച്ചു വച്ചതിനു ശേഷമാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുമാറാടി പഞ്ചായത്തിലെ കടകളിലും മോഷണം നടന്നിരുന്നു.
ഇലഞ്ഞി കവലയിൽ പഞ്ചായത്തിന്റെ സി.സി ടി.വി ക്യാമറകൾ പ്രവർത്തനരഹിതമാണ്. കൂടാതെ കവലയിൽ സ്ട്രീറ്റ് ലൈറ്റുകൾ പലതും തെളിയുന്നില്ലെന്നും വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. കൂടാതെ പൊലീസ് എയ്ഡ് പോസ്റ്റ് വേണം എന്ന ആവശ്യവും ശക്തമാണ്. മേഖലയിൽ വൈദ്യുതി തടസവും നിത്യ സംഭവം ആണ്.
ഇലഞ്ഞിയിൽ നൈറ്റ് പട്രോളിംഗ് ശക്തമാക്കാൻ പൊലീസിനോടും തുടരെയുണ്ടാകുന്ന വൈദ്യുതി തടസത്തിന് പരിഹാരം കാണാൻ കെ.എസ്.ഇ.ബി അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്
പ്രീതി അനിൽ
പ്രസിഡന്റ്
ഗ്രാമപഞ്ചായത്ത്