vayalar
പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറി സംഘടിപ്പിച്ച വയലാർ അനുസ്മരണ യോഗത്തിൽ പത്രാധിപർ കെ. സുകുമാരൻ അവാർഡ് നേടിയ വി.കെ. ഷാജിയെ ടി.പി. വേലായുധൻ പെന്നാട ചാർത്തുന്നു

അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ വയലാർ അനുസ്മരണവും പത്രാധിപ പുരസ്കാരം നേടിയ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും മാദ്ധ്യമ പ്രവർത്തകനുമായ വി.കെ. ഷാജിയെ അനുമോദിക്കലും സംഘടിപ്പിച്ചു. വി.കെ. ഷാജി വയലാർ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷനായി. പി.എൻ. പണിക്കർ പുരസ്കാര ജേതാവ് ടി.പി. വേലായുധൻ അനുമോദന പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി. റെജീഷ്, സി.പി.എം കറുകുറ്റി ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്, ലൈബ്രറി സെക്രട്ടറി ടി.എസ്. മിഥുൻ, കെ.എ. രമേശ്, കെ.ആർ. വിജയൻ, പുഷ്പ അശോകൻ എന്നിവർ സംസാരിച്ചു.