
അങ്കമാലി : തിരുവനന്തപുരം എ.പി. ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടത്തിയ ഇന്റർസോൺ മത്സരത്തിൽ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് വോളിബാൾ ടീം സംസ്ഥാന ജേതാക്കളായി. പള്ളിക്കൽ സ്പോർട്സ് ഹബിൽ നടന്ന മത്സരത്തിൽ വിജയകൾക്കുള്ളത് ട്രോഫി സാങ്കേതിക സർവകലാശാല സ്പോർട്സ് വിഭാഗം ഡയറക്ടർ ഡോ. രമേശ് കുമാർ ഫിസാറ്റ് വോളി ബാൾ ടീം ക്യാപ്ടൻ അഭിജിത് പി. ഉദയനു സമ്മാനിച്ചു. ചടങ്ങിൽ യു.കെ.എഫ്.സി.ഇ.ടി വൈസ് പ്രിൻസിപ്പൽ ഡോ.വി.എൻ. അനീഷ്, ഫിസാറ്റ് പരിശീലകൻ കെ.എ. ഫിസാറ്റ് കായിക അദ്ധ്യാപകൻ ടി.എസ്. അമൽ ദേവ് തുടങ്ങിയവർ പങ്കെടുത്തു.