കൊച്ചി: കലാകായിക മത്സരങ്ങളും അഭിനയ ശില്പശാലയും ഉൾപ്പെടുത്തി രാജഗിരി ഗാർഡൻ രക്ഷാകർതൃ സംഘടന ഒമ്പതാംതീയതി കുട്ടികളുടെ കലോത്സവം സംഘടിപ്പിക്കും. രാജഗിരി കിഡിഫെസ്റ്റിൽ 65 സ്‌കൂളുകളിൽ നിന്ന് രണ്ടായിരത്തിൽപ്പരം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രധാന അദ്ധ്യാപിക ഷൈനി സിറിയക് അറിയിച്ചു. ഫെസ്റ്റിലൂടെ ലഭിക്കുന്ന തുകയുടെ വിഹിതം 'വാത്സല്യത്തണൽ' എന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സ്‌കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ, പി.ടി.എ പ്രസിഡന്റ് പ്രദീപ് സുഭാഷ് എന്നിവർ അറിയിച്ചു. രജിസ്‌ട്രേഷനും വിവരങ്ങൾക്കും : rajagirikg@gmail.com, ഫോൺ: 0484 2911250.