1
ഇടക്കൊച്ചി പ്രഭാകരൻ പുരസ്കാരം കേരളകൗമുദി പശ്ചിമകൊച്ചി ലേഖകൻ സി.എസ്. ഷിജുവിന് സീരിയൽ താരം സലിം ഹസൻ നൽകുന്നു

കൊച്ചി: ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാമന്ദിരം മധുരസ്മൃതി പുരസ്കാരം കേരളകൗമുദി പശ്ചിമകൊച്ചി ലേഖകൻ സി.എസ്. ഷിജുവിന് സമ്മാനിച്ചു. ഇടക്കൊച്ചി വലിയകുളം കുട്ടികൃഷ്ണൻ വൈദ്യർ സ്റ്റേജിൽ നടന്ന ചടങ്ങിൽ പുരസ്കാരം സീരിയൽതാരം സലിം ഹസൻ നൽകി. കാഥികൻ ഇടക്കൊച്ചി സലിംകുമാർ, കെ.ജെ. മാക്സി എം.എൽ.എ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ, നാടകാചാര്യൻ കെ.എം. ധർമ്മൻ, എൻ.ഇ. അലക്സാണ്ടർ, എ.എം. ഷരീഫ്, എ.എ. അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.