കൊച്ചി: കൊടകര ഹവാല കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ബി.ജെ.പി.യെ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി പി.പി. ജയദേവ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
കൊടകര ഹവാല കേസിന്റെ അന്തിമ റിപ്പോർട്ടിൽ ബി.ജെ.പി അനധികൃത പണം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി വിശദീകരിക്കുന്നുണ്ട്.
തെളിവുകൾ അടിസ്ഥാനമാക്കി സ്വതന്ത്രമായി തുടർ അന്വേഷണം നടത്തണം. ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണം. അനധികൃത പണം തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കപ്പെടുന്നതിനെതിരെ ചട്ടങ്ങൾ ശക്തമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.