പാലക്കുഴ: പാലക്കുഴ ഗ്രാമപഞ്ചായത്തിലെ 2023 -24 സാമ്പത്തിക വർഷം ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സംഗമം നടത്തി. പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിബി സാബു, സലി ജോർജ്, മെമ്പർമാരായ മാണിക്കുഞ്ഞ്, സിബി സഹദേവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ എൻ.കെ. ജോസ്, സിബി ജോർജ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഷാജു ജേക്കബ്, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ജോയ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദർശിനി, സി.ഡി.എസ് ചെയർപേഴ്സൺ രഞ്ജിഷ സന്തോഷ് എന്നിവർ പങ്കെടുത്തു.