ആലുവ: ആലുവ നഗരസഭ ഭരണസമിതിയുടെ അഴിമതിക്കെതിരെ ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന മുനിസിപ്പൽ ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കും. നഗരസഭാ സമുച്ചയത്തിൽ 2021 ആഗസ്റ്റിൽ പുനരുദ്ധാരണം നടത്തി ഉദ്ഘാടനം ചെയ്ത ഫൗണ്ടന്റെ പേരിൽ സ്വകാര്യ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 7.5 ലക്ഷം രൂപ ഭരണസമിതി തിരിമറി നടത്തിയെന്നാണ് ബി.ജെ.പിയുടെ ആരോപണം.