കൊച്ചി: പ്രായഭേദമെന്യേ എല്ലാവർക്കും ശാരീരിക, വൈകാരിക, ബൗദ്ധിക ശാക്തീകരണത്തിനായി സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.എം.ആർ.ഐ) രൂപകൽപനചെയ്ത ലുഡോ ലീഗിന് കാരിക്കാമുറിയിലെ എസ്.എം.ആർ.ഐ ക്യാമ്പസിൽ ഇന്ന് തുടക്കമാകും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ എക്‌സൈസ് വിമുക്തി പ്രോജക്ട് മാനേജർ എം. നൗഷാദ് ഉദ്ഘാടനം ചെയ്യും. എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് ആറിനാണ് മത്സരങ്ങൾ. മാജിക് എൻ.ജി.ഒ, ഏജ് ഫ്രണ്ട്‌ലി കൊച്ചി, ജെ.സി.ഐ കൊച്ചിൻ, കാരിക്കമുറി സൗത്ത് റെസിഡൻഷ്യൽ അസോസിയേഷൻ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ലീഗ് നടക്കുക. ഫോൺ: 6282571835.