പള്ളുരുത്തി: പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ. സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്, എം.വി. ബെന്നി, കെ.ആർ.പ്രേമകുമാർ, പി.എം. ബൈജുലാൽ എന്നിവർ സംസാരിച്ചു.