ആലുവ: സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങളും കമ്പ്യൂട്ടറുകളുമെല്ലാം കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടുന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടിയാരംഭിച്ചു. നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആലുവ തഹസിൽദാർ ഡിക്സി ഫ്രാൻസിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ കേരള കോൺഗ്രസ് പ്രതിനിധി പ്രിൻസ് വെള്ളറയ്ക്കൽ സർക്കാർ ഉദ്യോഗസ്ഥനെക്കുറിച്ച് ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു. റവന്യൂ വകുപ്പിലെ ലാൻഡ് അക്വസേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ പ്രധാനമായും ആലുവയിലെ വ്യാപാരികളാണ് പരാതിപ്പെട്ടിരിക്കുന്നത്.