volly
എം.ജി യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ തേവര എസ് എച്ച് കോളേജ് ടീം

മൂവാറ്റുപുഴ: വാഴക്കുളം സെന്റ് ജോർജ് വോളിബാൾ സ്റ്റേഡിയത്തിൽ നടന്ന എം.ജി യൂണിവേഴ്സിറ്റി വോളിബാൾ ചാമ്പ്യൻഷിപ്പിൽ തേവര എസ്.എച്ച് കോളേജിന് കിരീടം. വിജയികൾക്ക് വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ് താണിക്കൽ ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരയ പാലാ സെൻതോമസ് കോളേജിനുള്ള ട്രോഫി ക്ലബ് വൈസ് പ്രസിഡന്റ് ജോജോ വർഗീസ് ഓലിക്കൽ സമ്മാനിച്ചു. സെന്റ് ജോർജ് കോളേജ് അരുവിത്തറ മൂന്നാം സ്ഥാനത്തും ഡി.ഐ.എസ്.ടി കോളേജ് അങ്കമാലി നാലാം സ്ഥാനത്തും എത്തി.

അവസാന ദിവസം നടന്ന മത്സരത്തിൽ തേവര എസ്.എച്ച് കോളേജ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് അരുവിത്തറ സെന്റ് ജോർജ് കോളേജിനെയും പാലാ സെന്റ് തോമസ് കോളേജ് നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് ഡിസ്റ്റ് അങ്കമാലിയെയും പരാജയപ്പെടുത്തി. മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കോളേജ് മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് കോളേജ് ക്യാമ്പസിന് പുറത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.