ആലുവ: വായ്പാ കുടിശികയെ തുടർന്ന് ആലുവ അർബൻ സഹകരണ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ ഉടമ ചാലക്കൽ കുഴിക്കിട്ടുമാലി വീട്ടിൽ കെ.കെ. വൈരമണിയുമായുളള രണ്ടാംഘട്ട ചർച്ച എട്ടിന് നടക്കും. അൻവർ സാദത്ത് എം.എൽ.എ ഇടപ്പെട്ടതിനെ തുടർന്ന് വീട് തുറന്നുനൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആദ്യ ഘട്ട ചർച്ച നടന്നത്. അജ്ഞാത വ്യക്തി രണ്ട് ലക്ഷം രൂപ വായ്പാ കുടിശികയിലേക്ക് അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആദ്യഘട്ട ചർച്ചയിൽ ഇക്കാര്യം പരാമർശിച്ചില്ലെന്ന് വൈരമണി പറഞ്ഞു. 2017ലാണ് 10 ലക്ഷം രൂപ വൈരമണി വായ്പ എടുത്തത്. കോടതി ഉത്തരവ് പ്രകാരം ബാങ്ക് അധികൃതർ ഒക്ടോബർ 31നാണ് വീട് ജപ്തി ചെയ്തത്.