കൊച്ചി: പാലാരിവട്ടം പി.ജെ. ആന്റണി റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും നടന്നു. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് അദ്ധ്യക്ഷനായി. എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ്, പാലാരിവട്ടം മേഖലാ സെക്രട്ടറി സ്റ്റീഫൻ നന്നാട്ട്, കെ. വത്സൻ, പി.കെ. മാലതി, എം.കെ. മുരളി എന്നിവർ സംസാരിച്ചു.
50വർഷം പൂർത്തിയാക്കിയ ദമ്പതികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. മികച്ച ജൈവകർഷകർക്ക് അവാർഡുകളും വിതരണംചെയ്തു.