മൂവാറ്റുപുഴ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ വാർഷിക പൊതുയോഗം മൂവാറ്റുപുഴ ജനറൽ ആശുപത്രി ഹാളിൽ നടന്നു. മൂവാറ്റുപുഴ ആർ.ഡി.ഒയും റെഡ്‌ക്രോസ് സൊസൈറ്റി പ്രസിഡന്റുമായ പി.എൻ. അനി അദ്ധ്യക്ഷനായി. റെഡ്‌ക്രോസ് ചെയർമാൻ ജോർജ് എബ്രഹാം റെഡ്‌ക്രോസ് നടത്തി വരുന്ന വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. 60 കുടുംബങ്ങൾക്ക് എല്ലാ മാസവും ഫുഡ് കിറ്റ് വിതരണം, വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ്, കാൻസർ രോഗികൾക്ക് സൗജന്യ ഭക്ഷണം തുടങ്ങിയ സൗമൂഹ്യ സേവനങ്ങൾക്കായി 5 ലക്ഷത്തോളം രൂപ കഴിഞ്ഞ വർഷം ചെലവഴിച്ചതായി ചെയർമാൻ അറിയിച്ചു.സെക്രട്ടറി പി.ജെ. മത്തായി, ട്രഷറർ ചാർളി ജെയിംസ് എന്നിവർ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.