car
കൊച്ചി ധനുഷ്കോടി ദേശീയപാത മാമല പണിക്കരുപടിയിൽ ഓടി കൊണ്ടിരിക്കെ തീപിടിച്ച കാർ

കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയപാത മാമല പണിക്കരുപടിയിൽ ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് 2.30-ഓടെ വരിക്കോലിയിൽ നിന്ന് മാമലയ്ക്ക് പോയ കക്കാട് മാടവന സുബ്രഹ്മണ്യന്റെ ടാറ്റാ ഇൻഡിക്ക കാറിനാണ് തീ പിടിച്ചത്. എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് കാർ നിർത്തി ഡ്രൈവർ ഇറങ്ങിയതിനാൽ അപകടമൊഴിവായി. പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ എത്തിയ സംഘം തീ അണച്ചു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.