
അങ്കമാലി:ചെറുകിട വ്യാപാര മേഖല വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാർ നയം രൂപീകരിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഓട്ടോമൊബൈൽ സ്പെയർ റീട്ടെയിലേർസ് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ സ്പെയർപാർട്സ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിജു പൂപ്പത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, ഹീറോ മോട്ടോഴ്സ് സോണൽ മാനേജർ സുധാകർ വിശ്വനാഥ് ജാദവ്, പി. ബിജു, ലത്തീഫ് ഹാഷിം, രാജേഷ് പാല, ഫിറോസ്, മധുസൂദനൻ, നാസർ, അബൂബക്കർ സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.