അങ്കമാലി: സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നവംബർ 29,30 ഡിസംബർ 1,2 തിയതികളിൽ കാഞ്ഞൂരിൽ നടക്കുന്ന അങ്കമാലി ഏരിയ സമ്മേളനത്തിന്റെ ലോഗോ അങ്കമാലി എ.പി കുര്യൻ സ്മാരകമന്ദിരത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി. പത്രോസ് പ്രകാശിപ്പിച്ചു. ഏരിയ സെക്രട്ടറി അഡ്വ. കെ.കെ ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എ. ചാക്കോച്ചൻ, കെ. തുളസി, സി.കെ. സലിംകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ഐ. ശശി, ജീമോൻ കുര്യൻ, കെ.പി. റെജീഷ് എന്നിവർ സംസാരിച്ചു.