വൈപ്പിൻ: എളങ്കുന്നപ്പുഴ അപ്പെക്‌സ് റസിഡന്റ്‌സ് അസോസിയേഷനും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും കൊച്ചിൻ കാൻസർ കെയറും സെന്റ് ജോസഫ് സേവാകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന 5 ദിവസത്തെ സൗജന്യ ക്യാൻസർ പരിശോധനാ ക്യാമ്പിന് തുടക്കമായി. സ്തനാർബുദം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്. സ്‌കൂൾ മുറ്റം സെന്റ് ജോസഫ് സേവാകേന്ദ്രം ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ കെ.പി. വിജയകുമാർ സംസാരിച്ചു.