വൈപ്പിൻ: ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയുർവേദ പ്രൈമറി ഹെൽത്ത് സെന്റർ, സർക്കാർ ഹോമിയോ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ഞാറക്കൽ വലിയവട്ടം ദ്വീപിൽ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമവാസികൾക്ക് സൗജന്യ വൈദ്യപരിശോധനയും സൗജന്യ ആയുർവേദ ഹോമിയോ മരുന്നുകളും നല്കി.
ഡോ. ആർ. സ്മിത, ഡോ. കെ. അഭിലാഷ്, ആശാവർക്കർ കെ. സൗമ്യ, വാർഡ് മെമ്പർ എ.പി. ലാലു, ജിഷ സിജു, പ്രോഗ്രാം ഓഫീസർ കെ.യു. നിഷ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.