വൈപ്പിൻ: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ തെരുവുകൾ സ്ത്രീസമൂഹം പ്രക്ഷുബ്ധമാക്കുമെന്ന് വിമൻ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ഐ. ഇർഷാന മുന്നറിയിപ്പ് നൽകി. ദേശീയ ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ്‌മെന്റ് വൈപ്പിൻ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇർഷാന. മണ്ഡലം പ്രസിഡന്റ് നസീറ സബീർ അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗം റസീന സമദ്, മണ്ഡലം സെക്രട്ടറി ജയ്‌സത്ത് സുബൈർ, സജനഅറഫ, വാർഡ് മെമ്പർ സുനൈന സുധീർ എന്നിവർ സംസാരിച്ചു.