വൈപ്പിൻ: പുതുവൈപ്പ് നന്മ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിൻസ് ഉദ്ഘാടനം ചെയ്തു. എം.ഡി റാഫേൽ അദ്ധ്യക്ഷനായി. എൻ.ജെ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികളായി എം.ഡി. ആന്റണി (പ്രസിഡന്റ്), വി.ജി. ഓമനക്കുട്ടൻ (വൈസ് പ്രസിഡന്റ്), പി.എൻ. രാജു (സെക്രട്ടറി), പി.ബി, ബാബു (ജോ. സെക്രട്ടറി), എം.എ. ആൽബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.