crime

ആലുവ: ആലുവ പൊലീസ് സ്റ്റേഷന് സമീപം വാക്കത്തിയുമായി ഭീഷണി മുഴക്കിയയാളെ പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തി. കോതമംഗലം നാടുകാണി സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഇന്നലെ രാവിലെയാണ് സംഭവം. റോഡിന് നടുവിൽ നിന്നുള്ള ഭീഷണിക്കിടെ താൻ എയ്ഡ്സ് രോഗിയാണെന്നും പറഞ്ഞതോടെ നാട്ടുകാരാരും അടുത്തില്ല. പിന്നീട് ആലുവ പൊലീസ് എത്തിയതോടെയാണ് നാട്ടുകാരും പ്രതിയെ കീഴ്പ്പെടുത്താൻ സഹായിച്ചത്. പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.

പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കിയ ശേഷം തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആലുവ പൊലീസ് അറിയിച്ചു.