കൊച്ചി: വഖഫ് നിയമഭേദഗതി ബിൽ നടപ്പാക്കുക, മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് ഭാരവാഹികൾ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈൻ അദ്ധ്യക്ഷനായി. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി അഡ്വ. ജോണി കെ. ജോൺ ആമുഖപ്രഭാഷണവും നടത്തി. നഗരസഭാ കൗൺസിലർ പദ്മജ എസ്. മേനോൻ, വൈസ് ചെയർമാന്മാരായ ജെയിംസ് കുന്നപ്പിള്ളി, ജോൺ മാത്യു മുല്ലശേരി, അഡ്വ. രവീന്ദ്രകുമാർ, എം.എൻ. ഗിരി, എൻ.എൻ. ഷാജി, എസ്. സന്തോഷ് കുമാർ, ജി. ബിനുമോൻ, പി.എച്ച്. ഷംസുദീൻ, അഡ്വ. വി.ആർ. സുധീർ. പി.എസ്.സി. നായർ, പി.എ. റഹിം, ഉഷ ജയകുമാർ, മഞ്ജു സന്തോഷ്, ജിൻസി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.