നെടുമ്പാശേരി: കുറുമശേരി നാരായണപുരം ശ്രീകൃഷ്ണക്ഷേത്രത്തിൽ നിർമ്മിച്ച വലിയ നടപ്പന്തൽ, വഴിപാട് കൗണ്ടർ, പ്രദക്ഷിണ വഴി എന്നിവയുടെ സമർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരി സമർപ്പണ പൂജ നടത്തി. ക്ഷേത്രം രക്ഷാധികാരി മാരാമറ്റത്ത് മന സുഷമ അന്തർജ്ജനത്തിന്റെ നേതൃത്വത്തിൽ നാമജപ പ്രദക്ഷിണത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
വൈകിട്ട് ദീപക്കാഴ്ചയോടെ വിശേഷാൽ ദീപാരാധന. തുടർന്ന് വലിയ നടപ്പന്തലിൽ മേക്കാട് ഉണ്ണിയേടത്ത് വനിതാ സംഘത്തിന്റെ ചിന്തുപാട്ട്, തിരുവാതിരക്കളി, ബാലഭദ്ര മേക്കാട് വനിതാ സംഘത്തിന്റെ നേതൃത്വത്തിലുള്ള കൈകൊട്ടിക്കളി എന്നിവ അരങ്ങേറി.