ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പോഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. പല്പുവിന്റെ 161-മത് ജന്മദിന സമ്മേളനം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ബോർഡ് മെമ്പർ വി. ഡി. രാജൻ, ടി.കെ. രാജപ്പൻ, വിജയൻ നായത്തോട്, ശശി തൂമ്പായിൽ, മനോഹരൻ തറയിൽ, സി.പി. ബേബി, ബിജു വാലത്ത്, കോമളകുമാർ, എം.കെ. സുഭാഷണൻ, കെ.ആർ. ദേവദാസ്, ഗോപി പട്ടേരിപ്പുറം, പി.കെ. രഘുനാദ്, എൻ.സി. വിനോദ് എന്നിവർ സംസാരിച്ചു.
ആലുവ ശ്രീനാരായണ ക്ളബ്
ആലുവ ശ്രീ നാരായണ ക്ലബ് സംഘടിപ്പിച്ച ഡോ. പല്പു ജന്മദിന സമ്മേളനം ക്ലബ് പ്രസിഡന്റും എസ്.എൻ.ഡി.പിയോഗം അസി. സെക്രട്ടറിയുമായ കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ക്ളബ് അസി. സെക്രട്ടറി ടി.യു. ലാലൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.എൻ. ദിവാകരൻ, കെ.കെ. മോഹനൻ, ലൈല സുകുമാരൻ, ലീല കുട്ടപ്പൻ, കെ.ആർ. അജിത്, സുഷമ രവീന്ദ്രനാഥ്, രേണുക, ജയപ്രകാശ്, പി.എസ്. ഓംകാർ, ഇ.ഡി. സോമൻ തുടങ്ങിയവർ സംസാരിച്ചു.