മട്ടാഞ്ചേരി: കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയെ കള്ളക്കേസിൽ പ്രതിയാക്കി അപമാനിക്കുവാനുള്ള ഗൂഢനീക്കത്തിനെതിരെ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. യൂത്ത് കോൺഗ്രസ് കൊച്ചി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗം എ.ഐ.സി.സി അംഗം എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എം. എസ്. ഷുഹൈബ് അദ്ധ്യക്ഷനായി. വി.എച്ച്. ഷിഹാബുദ്ദീൻ, കെ.എം. റഹിം, എം.എ. മുഹമ്മദാലി, എ.എം. അയൂബ്, മിനിമോൾ, അഭിലാഷ് തോപ്പിൽ, ഷൈല തദേവൂസ്, ആന്റണി കുരീത്തറ, ബാസ്റ്റിൻബാബു, കെ.എ. മനാഫ്, ഷാജി കുറുപ്പശേരി, പി.എസ്. മുഹമ്മദ് യാസിൻ എന്നിവർ സംസാരിച്ചു.