കൊച്ചി: കേരള കബഡി അസോസിയേഷനെ സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗീകരിക്കണമെന്നും താത്കാലികമായി ചുമതലപ്പെടുത്തിയ ടെക്‌നിക്കൽ കമ്മിറ്റി പിരിച്ചുവിടണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്‌പോർട്‌സ് കൗൺസിൽ അംഗീകരിക്കാത്തതിനാൽ മത്സരങ്ങൾക്ക് ടീമിനെ കൊണ്ടുപോകാനുള്ള അധികാരം കബഡി അസോസിയേഷന് ലഭിക്കുന്നില്ല. ടെക്‌നിക്കൽ കമ്മിറ്റിക്ക് ചാമ്പ്യൻഷിപ്പ് നടത്താനുള്ള അധികാരമില്ലെന്നും സംസ്ഥാന സെക്രട്ടറി കെ.കെ. മുരളീധരൻ പറഞ്ഞു. ട്രഷറർ ഷിബു പോൾ, ജില്ലാ സെക്രട്ടറി എ.എ. സുജ, ജില്ലാ പ്രസിഡന്റ് എ. ഗിരീഷ്, ജില്ലാ കമ്മിറ്റി അംഗം സിറാജ് കെ.എം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.