ആലുവ: ആലുവ അദ്വൈതാശ്രമത്തിന്റെ സഹകരണത്തോടെ ആലുവ ദിശ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഗുരു നിത്യചൈതന്യയതി ജന്മശതാബ്‌ദി സമ്മേളനം ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ദിശ പ്രസിഡന്റ് വേണു വി. ദേശം അദ്ധ്യക്ഷനായി. സംസ്കൃത സർവകലാശാല ഡീൻ ഡോ. വത്സലൻ വാതുശേരി, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. കൺട്രി ഹെഡ് ഷെല്ലി ജോസഫ്, നഗരസഭ സ്‌ഥിരംസമിതി അദ്ധ്യക്ഷൻ ഫാസിൽ ഹുസൈൻ, എസ്.എൻ.ഡി.പി യോഗം ഡയറക്‌ടർ ബോർഡ് അംഗം വി.ഡി. രാജൻ, ഗുരു നിത്യചൈതന്യയുടെ ഫോട്ടൊഗ്രഫറായിരുന്ന ഡിസ്‌നി മതിലകം എന്നിവർ പ്രസംഗിച്ചു.