y
അയ്യപ്പഭക്ത വിശ്രമ കേന്ദ്രത്തിന്റെ കാൽനാട്ടുകർമ്മം ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി എഴീക്കോട് സതീശൻ നമ്പൂതിരി നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: അയ്യപ്പ ഭക്തർക്കായി നടക്കാവ് ദേവീക്ഷേത്ര മൈതാനത്ത് അയ്യപ്പഭക്ത വിശ്രമകേന്ദ്രം തയ്യാറാവുന്നു. പന്തൽ കാൽനാട്ടുകർമ്മം ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി എഴീക്കോട് സതീശൻ നമ്പൂതിരി നിർവഹിച്ചു. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെയാണ് ഈ വർഷവും തീർത്ഥാടകർക്കായി മുഴുവൻസമയ അന്നദാനകേന്ദ്രവും വിശ്രമകേന്ദ്രവും ഒരുങ്ങുന്നത്. വിശ്രമകേന്ദ്രം സംഘാടക സമിതി അദ്ധ്യക്ഷൻ വിനോദ്, സമിതിഅംഗങ്ങളായ പ്രസാദ്, സുബ്രഹ്മണ്യൻ, ശ്യാം, മിഥുൻ, സുദർശൻ, രവി, വിജയൻ തുടങ്ങിയവർ സംസാരിച്ചു.