കൊച്ചി: കൊച്ചിൻ പോർട്ട് പെൻഷൻകാരും ഫാമിലി പെൻഷൻകാരും 2024ലെ വാർഷിക ഹാജർ നവംബർ 30നുള്ളിൽ രേഖപ്പെടുത്തണമെന്ന് പോർട്ട് അതോറിറ്റി അറിയിച്ചു. ജീവൻ പ്രമാണിൽ അംഗീകാരം നൽകേണ്ട അധികാരിയായി 'കൊച്ചിൻ പോർട്ട് ട്രസ്റ്റ്' എന്ന് രേഖപ്പെടുത്തണം. പെൻഷൻ ബുക്ക്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽഫോൺ എന്നിവ സഹിതം അക്ഷയകേന്ദ്രം, പോസ്റ്റ് ഓഫീസ്, പെൻഷൻ അക്കൗണ്ടുള്ള ബാങ്ക് എന്നിവിടങ്ങളിൽ നടത്താം. സഹായങ്ങൾക്കും ആവശ്യങ്ങൾക്കും: ഫോൺ: 0484- 2666255.