ആലുവ: സാമൂഹിക - സേവനമേഖലയിലും കായികരംഗത്തും വൈ.എം.സി.എ നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജാതിമത ചിന്തകൾക്ക് അതീതമായി സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരള വൈ.എം.സി.എ സപ്തതി ആഘോഷങ്ങളും സമാധാന യാത്രയുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷനായി.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി സന്ദേശം നൽകി. നാഷണൽ ട്രഷറർ റെജി ജോർജ്, ജനറൽ സെക്രട്ടറി എൻ.വി. എൽദോ, മാനുവൽ കുറിച്ചിത്താനം, ഡേവിഡ് സാമുവൽ, വർഗീസ് പള്ളിക്കര, പി.എം. തോമസുകുട്ടി സാംസൺ മാത്യു, കുര്യൻ തൂമ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.