കൊച്ചി: കടമുറിയുടെ വാടകയ്ക്ക് 18ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാംതീയതി രാജ്ഭവൻ മാർച്ച് നടത്തും.

വാടകക്കെട്ടിടങ്ങളിൽ വ്യാപാരം നടത്തുവർക്ക് വാടകയുടെ നികുതിബാദ്ധ്യത കെട്ടിവച്ച് ദ്രോഹിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാട് അംഗീകരിക്കില്ല. കെട്ടിടഉടമയ്ക്ക് ജി.എസ്.ടി രജിസ്‌ട്രേഷൻ ഇല്ലെങ്കിൽ വാടകക്കാരായ വ്യാപാരികളാണ് നികുതി നൽകേണ്ടത്. ഇത് ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി. ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് എന്നിവർ പറഞ്ഞു.