joesph-vadekethala-85

ആലുവ: ചൂണ്ടി ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ചിന് എതിർവശം പ്രൊഫ. ജോസഫ് വടക്കേത്തല (85) നിര്യാതനായി. ബംഗളൂരു രാമയ്യ ലാ കോളേജ്, ചൂണ്ടി ഭാരത മാതാ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ലായിൽ പ്രൊഫസറും ആയിരുന്നു. സംസ്‌കാരം നാളെ രാവിലെ 10ന് വിശുദ്ധ പത്താം പിയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹെലെന. മക്കൾ: റ്റിക്കി മേരി ജോസഫ് (അഹമ്മദാബാദ്), അൽമ ലൂസി ജോസഫ് (ഷിക്കാഗോ, യു.എസ്.എ). മരുമക്കൾ: ജെം ജോസഫ് ചിറമേൽ (റിട്ട. നേവൽ ഓഫീസർ, അഹമ്മദാബാദ്), വിജയ് ജോൺ കുറുപ്പശ്ശേരി (ഷിക്കാഗോ, യു.എസ്.എ).