vinoj

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ 'തക്കുടു’ വിനെ ഒരുക്കിയത് പൊതു വിദ്യാഭ്യാസ വകുപ്പിലെ വി.എച്ച്.എച്ച്.എസ്.ഇ വിഭാഗം ഉദ്യോഗസ്ഥനായ വിനോജ് സുരേന്ദ്രൻ.
സ്‌പോർട്ട്‌സ്മാൻ സ്പിരിറ്റോടെ സന്തോഷം നിറഞ്ഞ മുഖഭാവമാണ് അണ്ണാറക്കണ്ണനെ
വ്യത്യസ്തവും ആകർഷകവുമാക്കുന്നത്. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശിയായ വിനോജ് സുരേന്ദ്രൻ തിരുവന്തപുരം വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിൽ സീനിയർ ക്ലർക്കാണ്. കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ വിനോജിനെ ആദരിച്ചു.