p

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സിന്റെ ചവിട്ടുപടിയാണെന്ന് കായികമേളയുടെ ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് പറഞ്ഞു. ഒളിമ്പിക്സ് എന്നതാവണം ഓരോരുത്തരുടെയും ലക്ഷ്യം. ഒളിമ്പിക്സ് മെഡൽ എല്ലാവരുടെയും സ്വപ്നമാകണം. കായികമേളയുടെ ഉദ്ഘാടന ചടങ്ങിൽ ർ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ പരിശീലിക്കാതെ മടിച്ചിരുന്നാൽ നമുക്ക് പകരം ആ മെഡൽ നേടാൻ മറ്റൊരാൾ പരിശീലിക്കുന്നുണ്ടാവും. ഇക്കാര്യം എല്ലാവരുടെയും മനസിലുണ്ടാവണം. ഇവിടെ മാറ്റുരയ്ക്കാൻ എത്തിയിരിക്കുന്ന എല്ലാ കുട്ടികൾക്കും വിജയമായിരിക്കണം ലക്ഷ്യമെന്നും ശ്രീജേഷ് പറഞ്ഞു.

എറണാകുളം സ്വദേശിയായ ഒളിമ്പ്യൻ ശ്രീജേഷിന്റെ സാന്നിദ്ധ്യം കായിക പ്രതിഭകൾക്ക് ആവേശം പകർന്നു. ഒളിമ്പിക്സിന്റെ ദീപം തെളിയിച്ചതു മുതൽ എല്ലാവരും ആവേശത്തിലായി. നിറഞ്ഞ കൈയടികളോടെയാണ് ശ്രീജേഷിനെ വേദിയിലേയ്ക്ക് സ്വീകരിച്ചത്.